കൈതൊഴില്‍ പ്രദര്‍ശന മേള

Posted on: December 10, 2014 7:02 pm | Last updated: December 10, 2014 at 7:02 pm

കാരന്തൂര്‍. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി ഹാന്റിക്രാഫ്റ്റ് ട്രൈനിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ കൈതൊഴില്‍ പ്രദര്‍ശന മേള ഇന്ന് മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകു. 5 മണിവരെയാണ് പ്രദര്‍ശനം. 37-ാം വാര്‍ഷികത്തിന്റെ ഭാഗമായി 37 ഇനങ്ങളിലായി പ്രദര്‍ശനവും നിര്‍മ്മാണ പരിശീലനവും നടക്കും. പ്രദര്‍ശനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സോപ്പ്, കുട, മെഴുകുതിരി, പേപ്പര്‍ബാഗ്, ഫിനോള്‍, ചോക്ക് തുടങ്ങിയ കൈതൊഴിലുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. പൊതു ജനങ്ങള്‍ക്ക് നേരില്‍കണ്ട് മനസ്സിലാക്കാനും അതുവഴി ജീവിതോപാധിയായി മാറ്റാനുമുള്ള മര്‍കസ് മാനേജ്‌മെന്റിന്റെ തീരുമാനമാണ് ഈ പ്രദര്‍ശനത്തിന്റെ ഉദ്ദേശം. മര്‍കസ് ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളും ഹാന്റീക്രാഫ്റ്റ് ഡയരക്ടര്‍ നിയാസ് ചോലയും പരിശീലനത്തിന് നേതൃത്വം നല്‍കും.