Connect with us

Malappuram

ബസ് കാത്തിരിപ്പ് കേന്ദ്രം കൈയടക്കി കച്ചവടം; യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

Published

|

Last Updated

കോട്ടക്കല്‍: പൊതുസ്ഥലം കൈയേറി നടത്തുന്ന കച്ചവടം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിലെ നഗരസഭ കെട്ടിടത്തിലെ കച്ചവടക്കാരാണ് വില്‍പ്പന വസ്തുക്കള്‍ യാത്രക്കാര്‍ക്കുള്ള ചവിട്ടുപടികളില്‍ ഇറക്കി വെച്ച് വില്‍പ്പന നടത്തുന്നത്.
ബസ് കാത്ത്‌നില്‍ക്കുന്നവര്‍ക്ക് തിരിയാന്‍ പോലും ഇടമില്ലാത്തതാണ് ഇപ്പോള്‍ ഇവിടെത്തെ അവസ്ഥ. ഇതിനെതിരെ ചില സംഘടനകള്‍ മുനിസിപ്പല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവമാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. പരിശോധനക്കെത്തിയപ്പോള്‍ മാറ്റിവെച്ച് ഇപ്പോള്‍ വീണ്ടും ഇത് ആവര്‍ത്തിക്കുകയാണ്. മുറികള്‍ മാത്രമാണ് കച്ചവടത്തിന് നല്‍കിയിരിക്കുന്നത് എന്ന് നഗരസഭ തന്നെ വ്യക്തമാക്കിയിരിക്കെയാണ് യാത്രക്കാരെ ദുരിതത്തിലാക്കിയുള്ള കച്ചവടം. മാര്‍ക്കറ്റിലെ ചില കച്ചവടങ്ങള്‍ യാത്രദുരിതം കാണിച്ച് അധികൃതര്‍ ഒഴിപ്പിച്ചിരുന്നെങ്കിലും മുനിസിപ്പാലിറ്റിയിലെ കെട്ടിടങ്ങളിലെ കച്ചവടക്കാരുടെ കൈയേറ്റം കാണാതിരുക്കന്നതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ദിനം പ്രതി കൂടുതല്‍ സ്ഥലം കൈയടക്കിയാണ് ഇവിടെ കച്ചവടം നടക്കുന്നതെന്നും നടപടി വേണമെന്നും എസ് എം റ്റിയു മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Latest