Connect with us

Kerala

ഗണേഷിന്റെ നടപടി മുന്നണി മര്യാദയ്കക് നിരക്കാത്തത്: ബാലകൃഷ്ണപിള്ള

Published

|

Last Updated

കൊല്ലം: ഗണേഷ് കുമാര്‍ പൊതുമരാമത്ത് വകുപ്പിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് മുന്നണി മര്യാദയ്ക്ക്  നിരക്കാത്തതാണെന്ന് കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. ഗണേഷ് ആരോപണം നിയമസഭയില്‍ ഉന്നയിക്കരുതായിരുന്നു. ഇതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല. ഗണേഷിനെ ഹൈജാക്ക് ചെയ്തവര്‍ തന്നെ അനുഭവിക്കട്ടേയെന്നും പിള്ള പറഞ്ഞു.
ആരോപണം പരസ്യമായി ഉന്നയിക്കരുതെന്ന് ഗണേഷിനോട് ആവശ്യപ്പെട്ടിരുന്നു. നടപടി ഗുരുതരമായ തെറ്റാണ്. ഗണേഷിനെതിരെ  നടപടിയെടുക്കണോ എന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Latest