ശല്യപ്പെടുത്തരുത്; ബ്രിട്ടീഷ് എം പി പാര്‍ലിമെന്റില്‍ കാന്‍ഡി ക്രാഷ് ഗെയിമിലാണ്‌

Posted on: December 9, 2014 12:12 am | Last updated: December 9, 2014 at 12:12 am

5562529-largeലണ്ടന്‍ : പാര്‍ലിമെന്റ് യോഗത്തിനിടെ ഐപാഡില്‍ ഇന്റര്‍നെറ്റില്‍ ജനകീയമായ കാന്‍ഡി ക്രാഷ് ഗെയിം കളിക്കുന്നതിനിടെ ബ്രിട്ടീഷ് എം പി പിടിയില്‍.
2010 ല്‍ ആംബര്‍ വാലിയില്‍ നിന്ന് തിരെഞ്ഞെടുക്കപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എം പി യായ നിഗല്‍ മില്‍സാണ് കുരുക്കിലായത്. മില്‍സ് കൂടി ഉള്‍പ്പെട്ട പെന്‍ഷന്‍ കമ്മിറ്റി യോഗത്തിനിടെയായിരുന്നു ഗെയിം കളി. യോഗത്തിനിടെ കുറച്ച് നേരം താന്‍ അശ്രദ്ധനായിരുന്നുവെന്നും ആ സമയത്ത് ഗെയിം കളിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കൂടുതല്‍ സമയവും താന്‍ ചോദ്യങ്ങളുമായി രംഗത്തുണ്ടായിരുന്നു, പക്ഷേ, ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു, ഭാവിയില്‍ ആവര്‍ത്തിക്കില്ല എന്നും മില്‍സ് കൂട്ടിച്ചേര്‍ത്തു.