Connect with us

Gulf

കുറഞ്ഞ ചെലവില്‍ വൈദ്യ സഹായം ലഭ്യമാകണം

Published

|

Last Updated

അല്‍ ഐന്‍: ഏവര്‍ക്കും കുറഞ്ഞ ചെലവില്‍ വൈദ്യ സഹായം ലഭ്യമാക്കണമെന്ന് എന്‍ എം സി. യു എ ഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് തലവന്‍ പത്മശ്രീ ഡോ. ബി ആര്‍ ഷെട്ടി പറഞ്ഞു.
അല്‍ ഐന്‍ അല്‍വാദിയില്‍ എന്‍ എം സി ഹോസ്പിറ്റല്‍ ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ സ്വപ്‌നമാണ് ആരോഗ്യരംഗത്ത് തുല്യനീതി എന്നത്. ആരോഗ്യ മേഖലയില്‍ തുല്യനീതി നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ എന്‍ എം സി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക രീതിയില്‍ നിര്‍മിച്ച ഹോസ്പിറ്റലില്‍ വൈദ്യശാസ്ത്ര രംഗത്തെ കാര്‍ഡിയോളജി, ഡെര്‍മറ്റോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി തുടങ്ങിയ പ്രധാനപ്പെട്ട ഡിപ്പാര്‍ട്‌മെന്റുകള്‍ പ്രവര്‍ത്തിക്കും. ആരോഗ്യ രംഗത്ത് നൂറുകോടി ഡോളറിന്റെ നിക്ഷേപമാണ് എന്‍ എം സി നടത്തുന്നത്.
മുസഫ്ഫ ഖലീഫ സിറ്റിയില്‍ 250 ബെഡുകളോടെ ആധുനിക രീതിയില്‍ നിര്‍മിച്ച ഹോസ്പിറ്റല്‍ അടുത്തവര്‍ഷം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റിംഗ് വിഭാഗം ജനറല്‍ മാനേജര്‍ പ്രകാശ് ജനാര്‍ദനന്‍, ഡോ. ഇജാസ് പങ്കെടുത്തു.