ഡിസം;ഒമ്പതിന് അഴിമതി വിരുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കാന്‍ നിര്‍ദേശം

Posted on: December 6, 2014 12:55 pm | Last updated: December 7, 2014 at 6:49 am

ramesh chennithalaതിരുവനന്തപുരം; ആഗോള അഴിമതി വിരുദ്ധ ദിനമായ ഡിസംബര്‍ ഒന്‍പതിന് സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലും എല്ലാ സ്‌കൂളുകളിലും കോളേജുകളിലും അഴിമതി വിരുദ്ധ പ്രതിജ്ഞയെടുക്കാനും അഴിമതി വിരുദ്ധ സെമിനാറുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞമാസം 27ന് പുറത്തിറക്കിയിരുന്നു. ഇതിനായി വിജിലന്‍സ് വകുപ്പ് ഡറക്ടര്‍ തയ്യാറാക്കി സമര്‍പ്പിച്ച പ്രതിജ്ഞ സര്‍ക്കാര്‍ അംഗീകരിച്ച് പകര്‍പ്പ് സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശം എല്ലാ വകുപ്പു കൃത്യമായും കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് വകുപ്പു സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഓഫീസര്‍മാരുടെ യോഗത്തിലാണ് അഴിമതി വിരുദ്ധ ദിനം വിപുലമായി ആചരിക്കാന്‍ നിര്‍ദേശിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ALSO READ  സെക്രട്ടേറിയറ്റിലെ തീപിടുത്തം സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം: പ്രതിപക്ഷ നേതാവ്