അഖില കേരള ബുര്‍ദാ പാരായണ മത്സരം

Posted on: December 6, 2014 2:16 am | Last updated: December 5, 2014 at 11:16 pm

കൊച്ചി: ഈ മാസം 30 ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സിന്റെ മുന്നോടിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള ബുര്‍ദ പാരായണ മത്സരം 27ന് ശനിയാഴ്ച എറണാകുളം ജാമിഅ അശ്അരിയ്യയില്‍ വെച്ച് നടക്കും.
പങ്കെടുക്കാന്‍ താത്പര്യമുള്ള ദര്‍സ്, ദഅ്‌വ, ശരീഅത്ത് വിദ്യാര്‍ഥികള്‍ ഈ മാസം 20ന്മുമ്പ് www.ashariyya.com എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് [email protected] എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യണമെന്ന് പ്രസിഡന്റ് കല്‍ത്തറ അബ്ദുള്‍ ഖാദിര്‍ മദനി, ജനറല്‍ സെക്രട്ടറി വി എച്ച് അലി ദാരിമി, മത്സര കമ്മിറ്റി ചെയര്‍മാന്‍ സൈനുദ്ദീന്‍ അഹ്‌സനി, കണ്‍വീനര്‍ എന്‍ എം അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. ഫോണ്‍: 9645578180.