Connect with us

Ongoing News

തൃശൂര്‍-പാലക്കാട് റൂട്ടില്‍ നാളെ ബസ് പണിമുടക്ക്

Published

|

Last Updated

തൃശൂര്‍: തൃശൂര്‍-പാലക്കാട് റൂട്ടില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസില്‍ കയറാന്‍ അനുവദിച്ചില്ലെന്നും കണ്ടക്ടര്‍ മര്‍ദിച്ചെന്നും ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി പൊലീസിനും ചൈല്‍ഡ് ലൈനും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കണ്ടക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ഇരുപതോളം കുട്ടികളെ ബസില്‍ കയറ്റിയെന്നും വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ എത്തിയ കുട്ടിയെ അപകടം ഒഴിവാക്കാനായി ബസില്‍ കയറ്റാതിരുന്നതെന്നുമാണ് ജീവനക്കാര്‍ പറയുന്നത്.

Latest