പറവൂര്‍ സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു

Posted on: December 5, 2014 3:02 pm | Last updated: December 5, 2014 at 3:02 pm

paravooorദുബൈ: കൊല്ലം കോണ്ടാന്‍ പരവൂര്‍ ഉള്ളപ്പഴികം ശമീര്‍ (24) ഹൃദയാഘാതത്താല്‍ നിര്യാതനായി. അല്‍ഖൂസ് അല്‍ മനാമ ഗ്രൂപ്പില്‍ ക്യാഷ് സൂപ്പര്‍ വൈസറായി ജോലി ചെയ്തുവരികയായിരുന്നു. സുബ്ഹി നിസ്‌കാരത്തിന് ഉണരാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്ത് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അല്‍ ഖൂസ് അല്‍ ഖൈല്‍ മാളിനു സമീപം കമ്പനി അക്കമഡേഷനില്‍ ആണ് താമസം. പിതാവ്: മുഹമ്മദ് ഇബ്‌റാഹീം. മാതാവ്: ലത്വീഫാ ബീവി. അവിവാഹിതനായ ശമീറിന് രണ്ട് സഹോദരനും ഒരു സഹോദരിയുമുണ്ട്. നിയമ നടപടികള്‍ക്ക് ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും.