തെരുവ് വിളക്ക് തെളിയിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ ബഹളം

Posted on: December 5, 2014 2:16 pm | Last updated: December 5, 2014 at 2:16 pm

കുന്നംകുളം: ജനകീയാസുത്രണ പദ്ധതിയിലെ 90 പെതുമരാമത്ത് പദ്ധതിയിലെ 81 എണ്ണത്തിന് നഗരസഭ യോഗം അംഗീഗാരം നല്‍കി.
കിഴുരിലും സമീപ പ്രദേശത്തും തെരുവ് വിളക്ക് തെളിയിക്കുന്നില്ലെന്നാരോപിച്ച് അജന്‍ഡക്ക് മുമ്പ് പ്രതിപക്ഷം ബഹളം വെച്ചു തെരുവ് വിളക്ക് തെളിയിച്ചിട്ടും അടിസ്ഥാന രഹിതമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും നഗരസഭാ അധ്യക്ഷന്‍ സി കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കി അജന്‍ഡ വായിക്കാന്‍ നഗരസഭാധ്യക്ഷന്‍ നിര്‍ദേശിച്ചതോടെ പ്രതിപക്ഷത്തെ അമൃത ബാബു സജിനി പ്രേമന്‍ കോമള സോമന്‍ എന്നിവര്‍ അധ്യക്ഷ വേദിക്ക് മുമ്പില്‍ കുത്തിയിരുന്നു ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് ആര്‍ അനിരുദ്ധന്റെ നേതൃത്വത്തില്‍ മറ്റു പ്രതിപക്ഷ അംഗങ്ങള്‍ ഇരുന്നതോടെ അജന്‍ഡകള്‍ എല്ലാം പാസാക്കിയതായി അധ്യക്ഷന്‍ പ്രഖ്യാപിച്ചു.