ബാബരി ദിനം: പ്രാര്‍ഥനാദിനമായാചരിക്കും

Posted on: December 5, 2014 12:31 am | Last updated: December 5, 2014 at 12:31 am

ssf flagകോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ച്ചയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ സംസ്ഥാന വ്യാപകമായി പ്രാര്‍ത്ഥനാ സദസ് സംഘടിപ്പിക്കാന്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. മതേതര ഇന്ത്യയുടെ ചരിത്രത്തിലുണ്ടായ വലിയ മുറിവാണ് ബാബരി തകര്‍ച്ചയിലൂടെ സൃഷ്ടിക്കപ്പെട്ടത്. രാജ്യത്തിന്റെ മതേതര സ്വഭാവങ്ങളെ ഇല്ലായ്മ ചെയ്യാന്‍ അജണ്ട മെയ്യുന്ന പുതിയ സാഹചര്യത്തില്‍ ഇന്ത്യയുടെ ഐക്യസ്വഭാവം നിലനിര്‍ത്താന്‍ ബാബരി ദിനാചരണം നിമിത്തമാവണമെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു. യൂണിറ്റ് കേന്ദ്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് നടക്കുന്ന പ്രാര്‍ത്ഥനാ സദസിന് പ്രമുഖര്‍ നേതൃത്വം നല്‍കും. സ്റ്റുഡന്റ്‌സ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. വി പി എം ഇസ്ഹാഖ്, എന്‍ വി അബ്ദുറസാഖ് സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, അബ്ദുല്‍ റശീദ് സഖാഫി കുറ്റിയാടി, എം അബ്ദുല്‍ മജീദ്, അബ്ദുല്‍ റശീദ് നരിക്കോട്, കെ ഐ ബഷീര്‍, എ എ റഹീം, പി വി അഹ്മദ് കബീര്‍, ഹാഷിര്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും ഉമര്‍ ഓങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.