മര്‍കസ് സമ്മേളന സന്ദേശയാത്ര നാളെ കൊപ്പത്ത് സമാപിക്കും

Posted on: December 3, 2014 11:34 am | Last updated: December 3, 2014 at 11:34 am

പട്ടാമ്പി: മര്‍ക്കസ് 37-ാം വാര്‍ഷിക സമ്മേളനം 18 മുതല്‍ 21 വരെ മര്‍ക്കസ് നഗര്‍ കാരന്തൂര്‍ കോഴിക്കോട് നടക്കാനിരിക്കുന്ന ഈ മഹാസമ്മേളനത്തിന്റെ സംസ്ഥാന പ്രചരണ സമാപന സംഗമം നാളെ വൈകീട്ട് അഞ്ചിന് കൊപ്പത്ത് നടത്തും.
സമ്മേളനത്തിന്റെ പ്രചരണാര്‍ഥം പ്രമുഖ പണ്ഡിതരായ മര്‍ക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ വൈസ് പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്നും ഉള്ളാളത്തു നിന്നും പുറപ്പെട്ട വാഹന ജാഥകള്‍ നാളെ വൈകീട്ട് അഞ്ചിന് കൊപ്പം സെന്ററില്‍ സമാപിക്കുകയാണ്.
പ്രചരണ സമാപന സംഗമം സുന്നി ജംഇയ്യത്തുല്‍ ഉലമ ദേശീയ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിക്കും. മര്‍ക്കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി, എന്‍ അലി മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, എം എല്‍ എമാരായ സി പി മുഹമ്മദ്, കെ ടി ജലീല്‍, എം പി എം ബി രാജേഷ്, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, ഉമര്‍ മദനി, എം വി സിദ്ദീഖ് സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി തുടങ്ങിയ പ്രസ്ഥാനിക നേതാക്കളും ജനപ്രതിനിധികളും വ്യാപാര പ്രമുഖരും പങ്കെടുക്കും.
കൊപ്പം വില്ലേജിന് സമീപമുള്ള വിശാലമായ നഗരിയിലാണ് സംഗമം നടക്കുന്നത്. മര്‍ക്കസിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് പ്രചരണ സംഗമ ലക്ഷ്യം എന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ മുസ്‌ലിയാര്‍ ചുണ്ടമ്പറ്റ, പ്രോഗ്രാം ചെയര്‍മാന്‍ എസ് വൈ സെ് കൊപ്പം സോണ്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി അല്‍ഹസനി, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് മിസ്ബാഹി ആമയൂര്‍, കണ്‍വീനര്‍ ഉമര്‍ അല്‍ഹസനി മുളയങ്കാവ്, ജോയിന്റ് കണ്‍വീനര്‍ ത്വാഹിര്‍ സഖാഫി ആമയൂര്‍ എന്നിവര്‍ പട്ടാമ്പിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.