തിരൂര്‍ക്കാട് എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Posted on: December 1, 2014 10:14 am | Last updated: December 1, 2014 at 10:14 am

പെരിന്തല്‍മണ്ണ: അമ്പത് കര്‍മ പരിപാടികള്‍ പ്രഖ്യാപിച്ച് തിരൂര്‍ക്കാട് എ എം ഹൈസ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രഖ്യാപനവും ജൂബിലി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്ത്രി എം അലി നിര്‍വഹിച്ചു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇ അഹമ്മദ് എം പി നിര്‍വഹിച്ചു. ടി എ അഹമ്മദ്കബീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ സ്വാഗതം പറഞ്ഞു. ജൂബിലി സ്മാരക ബുള്ളറ്റിന്‍ സുവര്‍ണം അഡ്വ. ടി കെ റശീദലിയും ബ്രോഷര്‍ ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലവും നിര്‍വഹിച്ചു.
ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുന്നത്ത് മുഹമ്മദും അധ്യാപകര്‍ നല്‍കുന്ന തുകയില്‍ നിന്നുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായ വിതരണം കളത്തില്‍ ശങ്കുണ്ണിയും നിര്‍വഹിച്ചു. 50 കര്‍മ പരിപാടികള്‍ ഉസ്മാന്‍ താമരത്ത് വിശദീകരിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഉസ്മാന്‍, ശബീര്‍ കറുമുക്കില്‍, പ്രിന്‍സിപ്പല്‍ പി മേരിക്കുട്ടി തോമസ്, ഡോ. എ മുഹമ്മദ്, കണ്‍വീനര്‍ കെ യൂസഫലി പ്രസംഗിച്ചു.