ജനപക്ഷ യാത്രക്കിടെ പണപ്പിരിവ്: സി ഐക്ക് സസ്‌പെന്‍ഷന്‍

Posted on: November 29, 2014 9:08 pm | Last updated: November 30, 2014 at 8:54 pm

exciseചങ്ങനാശേരി: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ ജനപക്ഷയാത്രക്കായി പണം പിരിച്ച എക്‌സൈസ് സി ഐയെ സസ്‌പെന്‍ഡ് ചെയ്തു. ചങ്ങനാശേരി സി ഐ കൃഷ്ണകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനപക്ഷയാത്രക്കായി ഷാപ്പുടമകളില്‍ നിന്ന് 50,000 രൂപ പിരിച്ചു കൊടുത്തുവെന്നാണ് സി ഐക്കെതിരേയുണ്ടായ ആരോപണം.