ഹ്യൂസിന്റെ മരണം: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് മാറ്റി

Posted on: November 29, 2014 8:42 pm | Last updated: November 29, 2014 at 8:42 pm

philip hughesസിഡ്‌നി: ഫിലിപ്പ് ഹ്യൂസിന്റെ മരണത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ച തുടങ്ങേണ്ട ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മല്‍സരം മാറ്റിവെച്ചു. ഹ്യൂസിന്റെ വേര്‍പാട് ഏല്‍പിച്ച മാനസിക ആഘാതത്തില്‍ നിന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മുക്തരായിട്ടില്ല. ഇന്ന് പത്രസമ്മേളനം നടത്തിയ ക്യപ്റ്റന്‍ മൈക്കല്‍ ക്ലര്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. ഡിസംബര്‍ മൂന്നിനാണ് ഹ്യൂസിന്റെ മൃതദേഹം സംസ്‌കരിക്കുക. വ്യാഴാഴ്ച്ച ടെസ്റ്റ് കളിക്കുക അപ്രായോഗികമാണെന്ന് റിക്കി പോണ്ടിംഗ് അടക്കമുള്ള മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു.