കരിമണല്‍ ഖനനം: സ്വകാര്യ മേഖലയെ പരിഗണിക്കണമെന്ന് ഹൈക്കോടതി

Posted on: November 28, 2014 11:48 am | Last updated: November 28, 2014 at 11:43 pm

kerala high court picturesകൊച്ചി: കരിമണല്‍ ഖനനത്തില്‍ സ്വകാര്യ മേഖലയേയും പരിഗണിക്കണമെന്ന് ഹൈക്കോടതി. 2013ലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. വൈകിവന്ന അപേക്ഷകള്‍ പരിഗണിക്കേണ്ടെന്ന് നിര്‍ദേശിച്ച കോടതി 29 അപേക്ഷകള്‍ പരിഗണിക്കാനും ആവശ്യപ്പെട്ടു.
സ്വകാര്യ സംയുക്ത മേഖലകളെകൂടി കരിമണല്‍ ഖനനത്തില്‍ പങ്കാളിയാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 2013ല്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.