Connect with us

Books

ഇന്ദിരാ യുഗത്തെ കുറിച്ച് രാഷ്ട്രപതി പുസ്തകമെഴുതുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യാ ചരിത്രത്തിലെ സംഭവ ബഹുലമായ കാലഘട്ടമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തെ കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുസ്തകമെഴുതുന്നു. “ദി ഡെമോക്രാറ്റിക് ഡെക്കേഴ്‌സ്: ദി ഇന്ദിരാ ഗാന്ധി ഇയേഴ്‌സ്” എന്ന പേരിലുള്ള പുസ്തകം ഡിസംബര്‍ 11ന് പുറത്തിറങ്ങും. രൂപ പബ്ലേക്കേഷന്‍സ് ആണ് പ്രസാധകര്‍.

അടിയന്തരാവസ്ഥ, ബഗ്ലാദേശ് യുദ്ധം, ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ തുടങ്ങി സംഭവ ബഹുലമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തെ വിശദമായി വിലയിരുത്തുന്നതാണ് ഇന്ദിരാ മന്ത്രിസഭയില്‍ അംഗമായിരുന്ന പ്രണബ് മുഖര്‍ജിയുടെ പുസ്തകം.