ബി എം ഡബ്ലിയു എം5 സെഡാന്‍ ഇന്ത്യയില്‍ പുറത്തിറക്കി

Posted on: November 26, 2014 4:13 pm | Last updated: November 26, 2014 at 7:27 pm

bmw m5ന്യൂഡല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്ലിയുവിന്റെ പെര്‍ഫോമന്‍സ് സെഡാന്‍ എം5ന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍. പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന എം5 കേരളത്തിലടക്കം ബി എം ഡബ്ലിയു ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. 1.35 കോടി രൂപയാണ് എക്‌സ് ഷോറൂം വില.

4.4 ലീറ്റര്‍ ട്വിന്‍ പവര്‍ ടര്‍ബോ-എട്ട് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് പുതിയ കാറിന്. വേഗം പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ 4.3 സെക്കന്‍ഡ് മതി. 552 ബി എച്ച് പി കരുത്തുണ്ട്.