Connect with us

Kerala

പക്ഷിപ്പനി: നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊന്നൊടുക്കുന്ന രണ്ട് മാസംവരെ പ്രായമുള്ള താറാവുകള്‍ക്ക് 100 രൂപയും അതിന് മുകളില്‍ പ്രായമുള്ളവയ്ക്ക് 200 രൂപ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് നേരത്തെ തീരുമാനിച്ചതിനേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരിലേക്ക് പകരുന്ന വൈറസുകള്‍ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് ആശങ്ക വേണ്ട. എങ്കിലും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിനുള്ള മരുന്നുകള്‍ ഇല്ലെന്നുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Latest