Connect with us

Wayanad

മരുന്നുവില നിയന്ത്രിക്കണം: സോഷ്യലിസ്റ്റ് യുവജനത ധര്‍ണ നടത്തി

Published

|

Last Updated

കല്‍പ്പറ്റ: ജീവന്‍ രക്ഷാമരുന്നുകളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സോഷ്യലിസ്റ്റ് യുവജനത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ധര്‍ണ്ണ നടത്തി. 1979 ലെ മൊറാര്‍ജി ദേശായിയുടെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ ആരംഭിച്ച ദേശീയ ഔഷധ വിലനിയന്ത്രണ അതോറിറ്റിയുടെ അധികാരം മോദി സര്‍ക്കാര്‍ എടുത്തുമാറ്റിയതോടെയാണ് മരുന്നുവില കുത്തനെ വര്‍ദ്ധിച്ചത്. ലോകത്തിന്റെ മരുന്നുകട എന്നറിയപ്പെട്ടിരുന്ന ഇന്ത്യ ഈ തീരുമാന ത്തോടെ സമ്പന്നരുടെ മരുന്നു കടയായി മാറിയിരിക്കുകയാണ്. ജനറിക് മരുന്നുകള്‍ക്കു പകരം ബ്രാന്‍ഡ് മരുന്നുകളുടെ പേരുപയോഗിച്ചു കൊണ്ടുള്ള തട്ടിപ്പ്, പരമാവധിയുടെ വിലയുടെ പേരിലുള്ള തട്ടിപ്പ്, നിര്‍ബന്ധിത ലൈസന്‍സിംഗില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമം എന്നിവ ഒഴിവാക്കണമെന്ന് ധര്‍ണ്ണയില്‍ ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡണ്ട് കെ.കെ. ഹംസ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് യുവജനത ജില്ലാ പ്രസിഡണ്ട് കെ.ബി. രാജുകൃഷ്ണ അധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് ജനത ജില്ലാ സെക്രട്ടറി എന്‍.ഒ. ദേവസ്സി, എച്ച്.എം.എസ്. ജില്ലാ പ്രസിഡണ്ട് യു.എ. ഖാദര്‍, കെ.ടി. ഹാഷിം, അജ്മല്‍ സാജിദ്, പി.ജെ. ജോമിഷ്, കെ. ഷിബു, ജോസ് ദേവസ്സി, അരുണ്‍ സി.സി. എന്നിവര്‍ സംസാരിച്ചു. എസ്.വൈ.ജെ. ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ അരപ്പറ്റ സ്വാഗതവും ജെയ്‌സണ്‍ ലൂയിസ് നന്ദിയു പറഞ്ഞു.