Connect with us

Kerala

പക്ഷിപ്പനി: താറാവുകളെ കൊല്ലാനുള്ള നടപടികള്‍ ആരംഭിച്ചു

Published

|

Last Updated

ആലപ്പുഴ: പുറക്കാട്ട് പഞ്ചായത്തിലെ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് കൊല്ലും. താറാവുകളെ കൊന്ന് സംസ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സഹായമില്ലാതെ പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തിനായി കാത്തു നില്‍ക്കില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ജില്ലയുടെ പല ഭാഗത്തും ഇപ്പോഴും പ്രതിരോധ മരുന്നുകള്‍ എത്തിയിട്ടില്ല. പക്ഷിപ്പനി നേരിടുന്നതിന് കേരളം കേന്ദ്ര സര്‍ക്കാറിന്റെ സഹായം അഭ്യര്‍ത്ഥിച്ചു.
അതേസമയം പെരിങ്ങലയിലും അപ്പര്‍ കുട്ടനാട്ടിലും ഇന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി രോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടങ്ങളിലും നിരവധി താറാവുകള്‍ ചത്തിരുന്നു.