ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാര്‍: നവാസ് ഷെരീഫ്

Posted on: November 25, 2014 9:28 pm | Last updated: November 25, 2014 at 9:28 pm

navas shareefന്യൂഡല്‍ഹി: ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. സെക്രട്ടറി തല ചര്‍ച്ച ഉപേക്ഷിച്ച ശേഷം ചര്‍ച്ചകള്‍ സംബന്ധിച്ച് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ആദ്യമായിട്ടാണ് അനുകൂല നിലപാട് ഉണ്ടാകുന്നത്. ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ തടസ്സമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും നവാസ് ഷെരീഫ് പറഞ്ഞു.
നേരത്തെ സെക്രട്ടറിതല ചര്‍ച്ചകള്‍ ഉപേക്ഷിച്ചത് ഉഭയകക്ഷി ധാരണപ്രകാരമല്ല. ഇന്ത്യയാണ് ചര്‍ച്ചകള്‍ ഉപേക്ഷിച്ചതെന്നും ഷെരീഫ് പറഞ്ഞു.