പക്ഷിപ്പനി താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരെ കര്‍ഷകര്‍

Posted on: November 25, 2014 10:26 am | Last updated: November 26, 2014 at 12:28 am

tharavuആലപ്പുഴ: പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരെ കര്‍ഷകര്‍ രംഗത്ത്. പക്ഷിപ്പനി പ്രതിരോധിക്കുന്നതിനായി താറാവുകളെ കൂട്ടത്തോടെ കൊല്ലാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. പക്ഷിപ്പനിയാണെന്ന് ഉറപ്പില്ലാതെ താറാവുകളെ കൊന്നൊടുക്കാന്‍ സമ്മതിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കൊല്ലുകയാണെങ്കില്‍ തന്നെ പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ മാത്രമേ കൊല്ലാവൂ എന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ഉപജീവന മാര്‍ഗമായ താറാവുകളെ കൊല്ലുമ്പോള്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിയാണെന്ന് തിരിച്ചറിഞ്ഞത്. ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.