മുല്ലപ്പെരിയാര്‍: കേരളത്തിന്റെ പുന:പരിശോധന ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കും

Posted on: November 25, 2014 9:57 am | Last updated: November 26, 2014 at 12:28 am

mullappaeriyarന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേരളത്തിന്റെ പുന:പരിശോധനാ ഹരജി അടുത്ത മാസം രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. ജലനിരപ്പ് 142 അടിയാക്കാനുള്ള ഉത്തരവിനെതിരെയാണ് ഹരജി. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക.
ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും ഭരണഘടനാ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. കരാര്‍ നിലനില്‍ക്കുമെന്ന കണ്ടെത്തല്‍ നിയമപരമല്ലെന്നും കേരളം വ്യക്തമാക്കുന്നു. തമിഴ്‌നാടുമായി നല്ലം ബന്ധം നിലനിര്‍ത്തിതന്നെ പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.