Connect with us

International

യു എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ രാജിവെച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ രാജിവെച്ചു. സമ്മര്‍ദങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പെന്റഗണിലെ ഉന്നത സ്ഥാനമായ പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി ചക് ഹെഗലായിരുന്നു. അടുത്തിടെ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഒബാമയുടെ ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസില്‍ പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസുമായി ബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹം നല്ല ശ്രമങ്ങളാണ് നടത്തിയിരുന്നത്. തന്റെ രാജിക്കത്ത് ഹെഗല്‍ പ്രസിഡന്റ് ഒബാമക്ക് കൈമാറി. ഇദ്ദേഹത്തിന്റെ രാജിക്കത്ത് പ്രസിഡന്റ് സ്വീകരിക്കുകയും ചെയ്തു. ദേശീയ സുരക്ഷാ സംഘത്തിലെ ഏക റിപ്ലബ്ലിക്കന്‍ പ്രതിനിധിയാണ് ചക് ഹെഗല്‍. അധികം വൈകാതെ ഒബാമ രാജി വിവരം സ്ഥിരീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ് സെനറ്റ് പുതിയ ആളെ കണ്ടെത്തുന്നത് വരെ ഹെഗല്‍ തന്നെയായിരിക്കും പ്രതിരോധ സെക്രട്ടറി സ്ഥാനത്ത് തുടരുകയെന്ന് ഒബാമ സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest