Connect with us

National

ക്രൂഡ് ഓയില്‍ വില കുറഞ്ഞേക്കും

Published

|

Last Updated

മുംബൈ: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 60 ഡോളര്‍ വരെ കുറഞ്ഞേക്കും. ഉല്‍പാദനം കുറച്ച് വില പിടിച്ചു നിര്‍ത്താന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് എണ്ണ വില കൂടുതല്‍ ഇടിവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂണിന് ശേഷം എണ്ണ വിലയില്‍ മൊത്തം 34 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. വില നാല് വര്‍ഷത്തെ താഴ്ന്ന നിരക്കായ 76.76 ഡോളറിലെത്തുകയും ചെയ്തു.