സ്മൃതി ഇറാനി രാഷ്ട്രപതിയാവുമെന്ന് ജ്യോത്സ്യന്റെ പ്രവചനം

Posted on: November 24, 2014 7:56 pm | Last updated: November 25, 2014 at 10:00 am

smrithi iraniന്യൂഡല്‍ഹി: മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി രാഷ്ട്രപതിയാകുമെന്ന് പുതിയ പ്രവചനം. രാജസ്ഥാനിലെ ജോത്സ്യനാണ് ഈ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സ്മൃതി ഇറാനി മന്ത്രിയാകുമെന്ന് ഇയാള്‍ പ്രവചിച്ചിരുന്നുവത്രെ. ജനപ്രിയ ടി വി അവതാരകയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഒരാള്‍ ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലെത്തുമെന്നാണ് പ്രവചനം. തന്റ സ്വകാര്യ ജീവിതം പൊതു ജനങ്ങള്‍ക്കിടയില്‍ വിഷയമാക്കെണ്ടതില്ലെന്ന് ജോത്സ്യനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സ്മൃതി ഇറാനി പറഞ്ഞു. അതിനിടെ, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, ഇറാനിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് രംഗത്തെത്തി. സാധരണക്കാരെ പോലെ മന്ത്രിമാര്‍ ജോത്സ്യരെ കാണാന്‍ പോകരുത്. മന്ത്രിമാര്‍ ശാസ്ത്രീയമായി ചിന്തിക്കണമെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി.