പക്ഷിപ്പനി: രോഗബാധ കണ്ടെത്തിയ മേഖലകളില്‍ താറാവുകളെ കൊന്നൊടുക്കും

Posted on: November 24, 2014 7:49 pm | Last updated: November 25, 2014 at 12:05 am

tharavuആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി കണ്ടെത്തിയ മേഖലകളിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. ആലപ്പുഴയില്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആലപ്പുഴ ജില്ലയിലെ അഞ്ചിടങ്ങളിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചു.

കുട്ടനാട്, അമ്പലപ്പുഴ മേഖലകളില്‍ താറാവ് വിപണനം നിര്‍ത്തിവെക്കാനും തീരുമാനമായിട്ടുണ്ട്. താറാവു കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുമെന്നും കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ചൊവ്വാഴ്ച തീരുമാനിക്കുമെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ എന്‍ പത്മകുമാര്‍ പറഞ്ഞു.