Connect with us

First Gear

ഹോണ്ട യൂണികോണ്‍ 160 എത്തുന്നു

Published

|

Last Updated

കരുത്തിനൊപ്പം എക്‌സിക്യൂട്ടീവ് സ്റ്റൈലും ഒത്തിണങ്ങിയ ബൈക്കാണ് ഹോണ്ട യൂണികോണ്‍. 2005ലാണ് ഹോണ്ട യൂണികോണ്‍ ഇന്ത്യയിലവതരിപ്പിച്ചത്. മോണോഷോക്ക് ഉള്‍പ്പടെയുള്ള ഈ 150 സി സി ബൈക്ക് ഹോണ്ട ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഒരു ദശാബ്ദമാകുമ്പോഴും പഴഞ്ചനാകാന്‍ അനുവദിക്കാതെ പുതിയ 160 ഇന്ത്യന്‍ മാര്‍ക്കറ്റിലവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട. സി ബി യൂണികോണ്‍ 160 എന്നായിരിക്കും ഇത് അറിയപ്പെടുക. 63,695 രൂപയായിരിക്കും ഇതിന്റെ ഡല്‍ഹി എക്‌സ് ഷോറും വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടുതല്‍ മസ്‌കുലര്‍ ആയ ടാങ്കും ത്രീഡി ഹോണ്ട ലോഗോയുമൊക്കെയായാണ് യൂണികോണ്‍ എത്തുന്നത്.”ഒ” ഷേപ്പിലാണ് ടെയില്‍ ലൈറ്റും എല്‍ ഇ ഡി യൂണിറ്റും. സ്വിച്ച് ഗിയര്‍, ഹാന്‍ഡില്‍സ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവയ്ക്ക് സി ബി ട്രിഗറിനോട് സാമ്യമുണ്ട്. ഡിസംബറില്‍ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷ.