അഫ്ഗാനിസ്ഥാനില്‍ ബോംബാക്രമണത്തില്‍ രണ്ട് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: November 24, 2014 7:02 pm | Last updated: November 24, 2014 at 7:02 pm

bomb blastകാബൂള്‍: അഫ്ഗാനില്‍ ബോംബാക്രമണത്തില്‍ രണ്ട് യു എസ് സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ബോംബ് സ്‌ഫോടനമുണ്ടായത്. മാഗ്നറ്റിക് ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് അഫ്ഗാന്‍ ആഭ്യന്തര വക്താവ് സിദിഖ് സിദ്ദീഖി പറഞ്ഞു. ബോംബ് വാഹനത്തില്‍ ഘടിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്തതിന് ശേഷം റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതാകാമെന്ന് അദ്ദേഹം പറഞ്ഞു.