ജപ്പാനില്‍ നേരിയ ഭൂചലനം; 39 പേര്‍ക്ക് പരിക്ക്

Posted on: November 23, 2014 2:37 pm | Last updated: November 24, 2014 at 12:05 am

Quake_Japan_AP_ടോക്ക്യോ: ജപ്പാനില്‍ ഭുചലനത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്. നിരവധി വീടുകള്‍ തകര്‍ന്നു. ഇന്നലെ രാത്രിയാണ് ടോക്യോയുടെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള നഗരമായ നഗാനോയില്‍ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സൂനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.
വരും ദിവസങ്ങളിലും നേരിയ ഭൂചലനത്തിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആണവ റിയാക്ടറുകള്‍ സുരക്ഷിതമാണ്.

ALSO READ  ജപ്പാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത