റോള പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു

Posted on: November 22, 2014 6:18 pm | Last updated: November 22, 2014 at 6:18 pm

IMG_0296ഷാര്‍ജ: റോള സ്‌ക്വയര്‍ പാര്‍ക്ക് താമസിയാതെ തുറന്നേക്കുമെന്നു പ്രതീക്ഷ. പാര്‍ക്കിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. അവസാന മിനുക്കുപണികള്‍ ധ്രുതഗതിയില്‍ നടക്കുന്നു. ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. തുറക്കും മുമ്പേ പാര്‍ക്ക് സന്ദര്‍ശകരെ ആകര്‍ഷിച്ചു തുടങ്ങി. മനോഹരമായാണ് പാര്‍ക്ക് പണിതിട്ടുള്ളത്. അകത്ത് ഒരുക്കിയിട്ടുള്ള വിവിധ കലാരൂപങ്ങള്‍ ഏറെ ആകര്‍ഷകമാണ്. നൂറുക്കണക്കിന് സന്ദര്‍ശകരെ ഒരേ സമയം ഉള്‍കൊള്ളാന്‍ കഴിയുന്ന ഈ ഉദ്യാനം ഷാര്‍ജ നഗരത്തിന്റെ ഹൃദയഭാഗത്താണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിര്‍മാണം തുടങ്ങിയത്. വിശാലമാണ് പാര്‍ക്ക്. മുമ്പുണ്ടായിരുന്നത് പൊളിച്ചാണ് പുതുതായി പണിതത്.
നാനാഭാഗത്തുനിന്നും എത്തുന്ന പ്രവാസികള്‍ ഒത്തുകൂടാനും സമയം പോക്കാനും ഉപയോഗിച്ചിരുന്നത് ഈ പാര്‍ക്കായിരുന്നു. നേരത്തെ എക്‌സിബിഷനും നടന്നിരുന്നു. എന്നാല്‍ പൊളിച്ചതോടെ മറ്റിടങ്ങള്‍ തേടേണ്ടിവന്നു.
ഷാര്‍ജയുടെ മുഖച്ഛായമാറ്റുന്നതാണ് പുതുതായി പണിത പാര്‍ക്ക്. നഗര ഹൃദയഭാഗത്തായതിനാല്‍ പാര്‍ക്കില്‍ സന്ദര്‍ശകരുടെ തള്ളിക്കയറ്റമുണ്ടാകുമെന്നാണ് കരുതുന്നത്.
മിനുക്ക് പണികഴിഞ്ഞാല്‍ പാര്‍ക്ക് തുറന്നേക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ തുറക്കുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് സന്ദര്‍ശകര്‍.