ഓഹരി വിപണികളില്‍ റെക്കോര്‍ഡ് നേട്ടം

Posted on: November 21, 2014 8:11 pm | Last updated: November 21, 2014 at 8:11 pm

share marketമുംബൈ: ഓഹരി വിപണികള്‍ റെക്കോര്‍ഡ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് സൂചിക 267 പോയിന്റ് ഉയര്‍ന്ന് 28334ലും നിഫ്റ്റി 75 പോയിന്റ് ഉയര്‍ന്ന് 8477ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് ഓഹരികളാണ് വന്‍ കുതിച്ച് ചാട്ടം നടത്തിയത്. ഓട്ടോ, മൂലധന സാമഗ്രി തുടങ്ങിയ വിഭാഗങ്ങളും നേട്ടത്തിന്റെ പാതയിലായിരുന്നു.

ലയന തീരുമാനം പുറത്തുവന്നതോടെ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓങരി വിലയില്‍ 3.67% വര്‍ധനയാണ് ഉണ്ടായത്. ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, ആക്‌സിസ്, തുടങ്ങിയ ബാങ്കുകളും മികച്ച നേട്ടമുണ്ടാക്കി.

ജെ പി അസോസിയേറ്റസ്, ജിന്‍ഡാല്‍ സ്റ്റീല്‍, ടോറന്റ് ഫാര്‍മ, റിലയന്‍സ് പവര്‍, ഇമാമി, റിലയന്‍സ് ഇന്‍ഫ്ര തുടങ്ങിയവ നഷ്ടത്തിലായിരുന്നു.