ആന്‍ഡ്രോയിഡ് വണ്‍ വില്‍ക്കില്ലെന്ന് റിടെയില്‍ വ്യാപാരികള്‍

Posted on: November 21, 2014 7:49 pm | Last updated: November 21, 2014 at 7:49 pm

android oneന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് വണ്‍ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ വില്‍ക്കില്ലെന്ന് റിടെയില്‍ വ്യാപാരികള്‍. ഇ കൊമേഴ്‌സ് സൈറ്റുകളിലൂടെ പുറത്തിറക്കി വന്‍ തോതില്‍ വില്‍പന നടത്തിയതാണ് റിടെയില്‍ വ്യാപാരികളെ ചൊടിപ്പിച്ചത്.

പ്രമുഖ റിടെയില്‍ വ്യാപാരികളായ ക്രോമ, ഫ്യൂച്ചര്‍ ഗ്രൂപ്പ്, പ്ലാനെറ്റ്, എം റിടെയില്‍, നെക്‌സറ്റ് റീടെയില്‍, ബിഗ് സി, ലോട്ട് മൊബൈല്‍സ്, റിലയന്‍സ് റീടെയ്ല്‍, സംഗീത മൊബൈല്‍സ് തുടങ്ങിയവയാണ് വില്‍പന നടത്തേണ്ടെന്ന് തീരുമാനിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ് എന്നീ കമ്പനികള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ സ്‌റ്റോറുകളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ് ഡീല്‍ എന്നിവയിലൂടെ ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ പുറത്തിറക്കിയത്.