വിജിലന്‍സ് റെയ്ഡ്‌ അറിയിക്കാത്തത് മര്യാദകേടെന്ന് ഇബ്രാഹീംകുഞ്ഞ്

Posted on: November 21, 2014 4:46 pm | Last updated: November 21, 2014 at 10:37 pm

ibrahim kunjuകൊച്ചി: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെതിരായ റെയ്ഡില്‍ വിജിലന്‍സിനെതിരെ പൊതുമരാമത്ത് പൊതുമരാമത്ത്് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. റെയ്ഡിനു അനുവാദം വേണ്ടെങ്കിലും തന്നെ അറിയിക്കാമായിരുന്നെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഈഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല സൂരജിനെതിരെ തെളിവുള്ളതു കൊണ്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സൂരജിനെ സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.