മര്‍കസ് സമ്മേളനം പ്രഭാഷണ പരമ്പരക്ക് ഡിസം. 14ന് തുടക്കമാകും

Posted on: November 21, 2014 5:38 am | Last updated: November 20, 2014 at 11:39 pm

കോഴിക്കോട്: ഡിസംബര്‍ 18-21 തീയതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി മതപ്രഭാഷണ പരമ്പര നടക്കും. ഡിസംബര്‍ 14,15,16,17 തീയതികളില്‍ മര്‍കസ് നഗറില്‍ വൈകുന്നേരം 7.30ന് നടക്കുന്ന പ്രഭാഷണ ചടങ്ങില്‍ ഡോ. ഫാറൂഖ് നഈമി കൊല്ലം, ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സംബന്ധിക്കും. ഇതിനായി വിപുലമായ 313 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കണ്‍വെന്‍ഷന്‍ സയ്യിദ് അബ്ദുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ഭാരവാഹികളായി ആലിഹാജി (ചെയര്‍.) സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, സി വി മുഹമ്മദ് ഹാജി, മൊയ്തീന്‍കുട്ടി സഖാഫി (വൈ.ചെയര്‍.) സമദ് സഖാഫി മായനാട് (ജന. കണ്‍.) അസീസ്, ബാവ കിഫിലി സഖാഫി(കണ്‍.), ഫൈസല്‍ ഹാജി പടനിലം(ട്രഷറര്‍). സമദ് സഖാഫി, ലത്വീഫ് സഖാഫി, അശ്‌റഫ് സഖാഫി, ബാദ്ഷ സഖാഫി, ഉമര്‍ ഹാജി സംസാരിച്ചു.