ടി ഒ സൂരജിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

Posted on: November 20, 2014 6:49 pm | Last updated: November 20, 2014 at 6:49 pm

sooraj-iasതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വിജിലന്‍സ് നീക്കമാരംഭിച്ചു. ഇതുസംബന്ധിച്ച കത്ത് വിജിലന്‍സ് ബാങ്കുകള്‍ക്ക് നല്‍കി. 10 അക്കൗണ്ടുകളാണ് സൂരജിനുള്ളത്. തെളിവെടുപ്പ് റിപ്പോര്‍ട്ട് കോടതില്‍ സമര്‍പ്പിക്കും.

അതിനിടെ സൂരജിന്റെ സ്വത്ത് സംബന്ധിച്ച മൂല്യനിര്‍ണയം വിജിലന്‍സ് തുടങ്ങി. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ന്യായവില പ്രകാരമാണ് മൂല്യനിര്‍ണയം നടത്തുന്നത്. വിപണിവില കണക്കാക്കിയാല്‍ സ്വത്തിന്റെ മൂല്യം 50 കോടി കടക്കുമെന്നാണ് വിജിലന്‍സ് നിഗമനം. സ്വത്ത് സംബന്ധിച്ച് ടി ഒ സൂരജ് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടും പിടിച്ചെടുത്ത രേഖകളും താരതമ്യം ചെയ്തായിരിക്കും അനധികൃത സ്വത്ത് എത്രയെന്ന് കണ്ടെത്തുക.