വിദ്യാഭ്യാസ അവര്‍ഡുകള്‍ നാളെ വിതരണം ചെയ്യും

Posted on: November 20, 2014 5:52 pm | Last updated: November 20, 2014 at 11:52 pm

അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അബുദാബി സംഘടിപ്പിക്കുന്ന 11-ാമത് ശൈഖ് സായിദ് മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡുകളുടെ വിതരണം വ്യാഴാഴ്ച വൈകുന്നേരം എട്ടിന് കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും. ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറം ഉദ്ഘാടനം ചെയ്യും. അബുദാബി ചേംമ്പര്‍ ഓഫ് കോമേഴ്‌സിന്റെ ഡയറക്ടര്‍ ദലാല്‍ അല്‍ ഖുബൈസി മുഖ്യപ്രഭാഷണം നടത്തും. വൈ. സുധീര്‍കുമാര്‍ ഷെട്ടിയുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും പത്താം ക്ലാസ്സിലും പ്ലസ് ടു വിനും ഏറ്റവും കൂടുതല്‍ മാര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സും എ വണും നേടിയ കുട്ടികളെയും മലയാളത്തിനു ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുമാണു അവാര്‍ഡുകളും സ്വര്‍ണ മെഡലുകളും നല്‍കുന്നത്.
വിദ്യഭ്യാസ നിലവാരത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികളെ ആദരിക്കുന്ന ചടങ്ങിനു സാക്ഷികളാകാന്‍ എല്ലാവരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് വീക്ഷണം ഫോറം പ്രസിഡന്റ് സി എം അബ്ദുല്‍ കരീം, വനിതാ വിഭാഗം പ്രസിഡന്റ് നീനാ തോമസ് എന്നിവര്‍ അഭ്യര്‍ഥിച്ചു.