Connect with us

Ongoing News

46 ഗ്രാമങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈലും നിരോധിച്ചു

Published

|

Last Updated

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ 46 ഗ്രാമങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഖാപ് പഞ്ചായത്ത് നിരോധിച്ചു. പുതിയ സാങ്കേതിക വിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നുണ്ടെന്നും ഖാപ് നേതാവ് നരേഷ് തികൈത് പറഞ്ഞു. ഫെസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും മോശമായ ചിത്രങ്ങളും ദൃശ്യങ്ങളും കാണാന്‍ ഇടയാക്കുന്നുണ്ടന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ ജില്ലാ പ്രസിഡന്റ് രാഹുല്‍ അഹ്‌ലവാത്ത് പറഞ്ഞു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പതിനെട്ട് വയസ്സ് തികഞ്ഞതിന് ശേഷം മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ മതിയെന്നും പാശ്ചാത്യ സംസ്‌കാരം അനുകരിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും ഖാപ് അംഗങ്ങള്‍ പറഞ്ഞു.