Connect with us

National

മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന അഞ്ച് തമിഴ് മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു. ഇവരെ കൊളംബോയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വൃത്തങ്ങള്‍ക്ക് കൈമാറി. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദാ രജപക്‌സേ ഇവരുടെ വധശിക്ഷ റദ്ദാക്കിയതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്. തമിഴ്‌നാട് സര്‍ക്കാറും തമിഴ് രാഷ്ട്രീയ പാര്‍ട്ടികളും വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നയതന്ത്ര ശ്രമങ്ങളാണ് ഇപ്പോള്‍ വിജയിക്കുന്നത്.
2011ല്‍ ഹെറോയിന്‍ കടത്തിയതിന് ലങ്കന്‍ നാവിക സേനയാണ് ജാഫ്‌നക്ക് അടുത്ത് ബോട്ടില്‍വെച്ച് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഒക്ടോബര്‍ 30നാണ് കൊളംബൊ ഹൈക്കോടതി മത്സ്യത്തൊഴിലാളികള്‍ക്ക് വധശിക്ഷ വിധിച്ചത്. രാമേശ്വരത്തെ തങ്കച്ചിമഠം സ്വദേശികളായ പി അഗസ്റ്റസ്, ആര്‍ വിത്സന്‍, കെ പ്രസാദ്, എമേഴ്‌സന്‍, ലാംഗ്‌ലെറ്റ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരുന്നത്.