Connect with us

First Gear

ബി എം ഡബ്ലിയു മിനി കൂപ്പര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ബി എം ഡബ്ലിയു ചെറു ആഡംബര കാറായ മിനി കൂപ്പറിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്ന് ഡോര്‍, അഞ്ച് ഡോര്‍ മോഡലുകളായ മിനി കൂപ്പര്‍ ഡിയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മിനി കൂപ്പറിന്റെ മൂന്ന് ഡോര്‍ കാറിന് 31.85 ലക്ഷം രൂപയും അഞ്ച് ഡോര്‍ കാറിന് 35.2 ലക്ഷം രൂപയുമാണ് വില. പെട്രോള്‍, ഡീസല്‍ മോഡലിലുള്ള വാഹനങ്ങളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

മിനി നാവിഗേഷന്‍, മിനി ഹെഡ് അപ് ഡിസ്‌പ്ലേ, പാര്‍ക്കിംഗ് അസിസ്റ്റ്, റിയര്‍ വ്യൂ ക്യാമറ എന്നിവയാണ് കാറിന്റെ പ്രധാന സവിശേഷതകള്‍. മിനി ഡ്രൈവിംഗ് മോഡാണ് മറ്റൊരു പ്രത്യേകത. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സൈഡ് കര്‍ട്ടണ്‍ എയര്‍ ബാഗുകള്‍, ത്രീ പോയിന്റ് ഓട്ടോമാറ്റിക് സീറ്റ് ബെല്‍റ്റ് എന്നീ സുരക്ഷാഫീച്ചറുകള്‍ യാത്രാക്കാര്‍ക്ക് ഉയര്‍ന്ന സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നു.

വിദേശ മോഡലായ മിനി കൂപ്പറിനെ അല്‍പ്പം പരിഷ്‌കരിച്ചാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബംഗലൂരു തുടങ്ങിയ നഗരങ്ങളിലെ ഡീലര്‍ഷോപ്പുകളില്‍ നിന്നായിരിക്കും മിനി കൂപ്പര്‍ ഡി കാറുകള്‍ ലഭ്യമാകുക.