ഡി എസ് എഫിന് 20 വയസ്; ജനുവരി ഒന്നിന് തുടങ്ങും

Posted on: November 19, 2014 6:17 pm | Last updated: November 19, 2014 at 6:17 pm

DSFദുബൈ: ലോകോത്തര വ്യാപാര മേളകളിലൊന്നായ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൂടുതല്‍ പുതുമകളോടെ അടുത്തവര്‍ഷം ജനുവരിയില്‍ നടക്കും. 20-ാം വയസിലേക്ക് കടക്കുന്ന വ്യാപാരോത്സവം മുന്‍വര്‍ഷങ്ങളെക്കാള്‍ പരിപാടികളുടെ പുതുമകള്‍ കൊണ്ട് ശ്രദ്ധേയമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് ഡി എസ് എഫ് അരങ്ങേറുക. 1996ല്‍ ലളിതമായി തുടങ്ങിയ ഉത്സവം 20-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ലോകത്തെ ഏറ്റവും അറിയപ്പെട്ട വ്യാപാര-വിനോദസഞ്ചാര സംരംഭമായി മാറിക്കഴിഞ്ഞെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ദുബൈ നഗരത്തിന്റെ പേരും പെരുമയും പുറംലോകത്ത് എത്തിക്കുന്നതില്‍ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പങ്ക് ഏറെ വലുതാണ്. ആധുനിക ദുബൈയുടെ ഏറ്റവും പ്രിയപ്പെട്ട കുടുംബ മേളയായും ഡി എസ് എഫ് മാറിക്കഴിഞ്ഞെന്ന് അധികൃതര്‍ വ്യക്തമാക്കി.