Connect with us

Gulf

മെനോപ് എക്‌സ്ബിഷന് 25ന് നടക്കും

Published

|

Last Updated

ദുബൈ: 12ാമത് മെനോപി (മിഡില്‍ ഈസ്റ്റ് നാച്വറല്‍ ആന്‍ഡ് ഓര്‍ഗാനിക് പ്രൊഡക്ട് എക്‌സ്‌പോ)ന്് 25ന് തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തു നിന്നുള്ള 75 കമ്പനികള്‍ ഉള്‍പെടെ 125 കമ്പനികളാണ് എക്‌സ്‌പോയില്‍ പങ്കാളികളാവുകയെന്ന് മേളയുടെ മുഖ്യ സംഘാടകരായ ഗ്ലോബല്‍ ലിങ്ക് എം ഡി എഞ്ചി. നദീം അല്‍ ഫുഖാഹ വ്യക്തമാക്കി. ദുബൈ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്ബിഷന്‍ സെന്ററിലാണ് എക്‌സ്‌പോ നടക്കുക. ജൈവ കൃഷി രീതി പിന്തുടരുന്ന ഉല്‍പന്നങ്ങളാണ് മേളയുടെ പ്രത്യേകത. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയുള്ള ഓര്‍ഗാനിക് കാര്‍ഷികോത്പന്നങ്ങള്‍ക്ക് യു എ യിലും ആവശ്യക്കാര്‍ വന്‍തോതില്‍ വര്‍ധിച്ചുവരുന്നുണ്ട്. എക്‌സ്‌പോയിലൂടെ കൂടുതല്‍ ആളുകളെ ഇത്തരം വസ്തുക്കള്‍ ഭക്ഷിക്കുന്നതിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈ നഗരസഭയുടെ കണ്‍സ്യൂമര്‍ പ്രോഡക്ട് സെയ്ഫ്റ്റി വിഭാഗം ഹെഡ് ഡോ. നസീം മുഹമ്മദ് റാഫി, നസീര്‍ ലെയ്ബ് പങ്കെടുത്തു.

Latest