സ്മാര്‍ട്‌ഫോണുകളില്‍ നിന്ന് സംഗീതം ആസ്വദിക്കാന്‍ ബ്ലൂടൂത്ത് സ്പീക്കര്‍

Posted on: November 17, 2014 8:43 pm | Last updated: November 17, 2014 at 8:43 pm

blue tooth speakerസ്മാര്‍ട്‌ഫോണുകളില്‍ നിന്ന് സംഗീതം ആസ്വദിക്കാന്‍ പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍ എത്തുന്നു. എസ് ടി കെ ഗ്രൂവ്‌സ് എസ് എം സി 650 ആര്‍ ഡി എന്നാണ് സ്പീക്കറിന്റെ പേര്. ഈ കുഞ്ഞന്‍ സ്പീക്കറില്‍ എഫ് എം റേഡിയോയുമുണ്ട്. മൈക്രോ എസ് ഡി കാര്‍ഡ് ഇട്ട് അതിലെ പാട്ടു കേള്‍ക്കാനും സൗകര്യമുണ്ട്. ഹാന്‍ഡ്‌സ്ഫ്രീ ആയി ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യാനും സംസാരിക്കാനുമാകും. ഒറ്റ ചാര്‍ജില്‍ മൂന്നു മണിക്കൂര്‍ വരെ പാട്ട് കേള്‍ക്കാനാവും. 2199 രൂപയാണു വില.