Connect with us

Gulf

നാലു വയസുകാരന്‍ ദുബൈ മറീനയില്‍ മുങ്ങി മരിച്ചു

Published

|

Last Updated

ദുബൈ: നാലു വയസുകാരന്‍ ദുബൈ മറീന മേഖലയില്‍ കടലില്‍ മുങ്ങി മരിച്ചു. കുളിച്ചുകൊണ്ടിരിക്കെ അമ്മയുടെ കൈയില്‍ നിന്നു വഴുതിയായിരുന്നു അപകടം. ബാലന്റെ കുടുംബവും പൊതുജനങ്ങളും പരിശ്രമിച്ചിട്ടും കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ദുബൈ പോലീസ് കുറ്റാന്വേഷണ വിഭാഗം ഉപ മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി വ്യക്തമാക്കി. കുട്ടി വെള്ളത്തില്‍ മുങ്ങിയതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു.
കുറ്റാന്വേഷണ വിഭാഗം ഉള്‍പെടെയുള്ളവര്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുട്ടികളെ നിരീക്ഷിച്ചുകൊണ്ടിരിക്കണമെന്ന് മതാപിതാക്കളോടും ബന്ധുക്കളോടും അല്‍ മന്‍സൂരി അഭ്യര്‍ഥിച്ചു. കുട്ടികള്‍ മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. രണ്ടാം തിയ്യതി സമാനമായ സംഭവത്തില്‍ ഒരു ആണ്‍കുട്ടി ഫുജൈറയില്‍ മഴവെള്ളം നിറഞ്ഞ കുളത്തില്‍ വീണു മരിച്ചിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച യുവാവും സംഭവത്തില്‍ മുങ്ങി മരിച്ചിരുന്നു.