ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്കായി റിഫ്രഷര്‍ കോഴ്‌സ് നടത്തി

Posted on: November 17, 2014 12:17 am | Last updated: November 17, 2014 at 1:18 pm

കല്‍പ്പറ്റ: കേരള സ്‌റ്റേറ്റ് മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്റര്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് റിഫ്രഷര്‍ കോഴ്‌സ് നടത്തി.
രണ്ട് സെഷനുകളിലായി നടത്തുന്ന കോഴ്‌സില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കേരള സംസ്ഥാന മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്ററിന്റെ ഗവേണിങ് ബോഡി അംഗമായ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് (മെംബര്‍, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ്-കെ.എസ്.എം.സി.സി) ഉദ്ഘാടനം ചെയ്തു.
കോടതികളില്‍ കുമിഞ്ഞുകൂടി കിടക്കുന്ന കേസുകള്‍ പ്രത്യേകിച്ച് സിവില്‍ കേസുകളും കുടുംബ തര്‍ക്കങ്ങളും ഒത്തുതീര്‍പ്പാവുന്ന ക്രിമിനല്‍ കേസുകളും നിഷ്പക്ഷമതിയായ ഒരു അഭിഭാഷക മീഡിയേറ്ററുടെ സഹായത്തോടെ കക്ഷികള്‍ പരസ്പരം ആശയ വിനിമയം നടത്തി ഒത്തുതീര്‍പ്പിലെത്തിക്കുന്ന രീതിയാണ് മീഡിയേഷന്‍. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ അംഗങ്ങളായ മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രോജക്ട് കമ്മിറ്റി (എം.സി.പി.സി)യാണ് രാജ്യത്തെ മീഡിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കേരള ഹൈകോടതിയിലെ ജഡ്ജിമാര്‍ അംഗങ്ങളായ കേരള സ്‌റ്റേറ്റ് മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്ററാണ് കേരളത്തിലെ മീഡിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ജില്ലാ മീഡിയേഷന്‍ സെന്ററുകള്‍ ജില്ലാ കോടതിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ ഒട്ടുമിക്ക താലൂക്കുകളിലും മീഡിയേഷന്‍ സബ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുý്.
ജില്ലാ ജഡ്ജി കെ. ഭാസ്‌കരന്‍ സ്വാഗതവും കേരള സ്‌റ്റേറ്റ് മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ സെന്റര്‍ ഡയറക്ടര്‍ കെ. സത്യന്‍ ആമുഖ പ്രസംഗവും നടത്തി.
ഉമാ രാമനാഥന്‍ (മീഡിയേറ്റര്‍ ട്രെയിനര്‍ തമിഴ്‌നാട്) ഗിരിജ ബാബു, ജോസ് കുര്യാക്കോസ് എന്നി പരിശീലകര്‍ പങ്കെടുത്തു. അഡി. ജില്ലാ ജഡ്ജി സി ബാലന്‍ നന്ദി പറഞ്ഞു.