കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും

Posted on: November 17, 2014 12:26 pm | Last updated: November 17, 2014 at 12:26 pm

FARMപാലക്കാട്:കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് വി എം സുധീരന്‍ ജനപക്ഷയാത്രയോടാനുബന്ധിച്ച് പാലക്കാട് നടന്ന കര്‍ഷകരും കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തി കര്‍ഷകരുടെ വരുമാന സ്രോതസ്സ വര്‍ധിപ്പിക്കുന്നതിന് കാര്‍ഷിക മേഖലയിലെ ചൂഷണം തടയുന്നതിനും എന്‍ഡോസള്‍ഫാന്‍ പോലുള്ള മരുന്നുകളുടെ ഉപയോഗം ഇല്ലാതാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധനയും നടപടിയും കാര്യക്ഷമമാക്കണം. നെല്‍കര്‍ഷകരും റബ്ബര്‍, പച്ചക്കറി നാളികേരം വിവിധ കാര്‍ഷികമേഖലയിലുള്ള നിരവധി കര്‍ഷകര്‍ പങ്കെടുത്തു. നെല്ലിന്റെ സംഭരണവില കിട്ടാത്തതിനെ ചൊല്ലിയായിരുന്ന പരാതി. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ ഉടനെ സര്‍ക്കാറില്‍ അറിയിച്ച് അവക്ക് പരിഹാരം കാണുന്നതിന് മുന്‍ഗണനനല്‍കുമെന്നും സുധീരന്‍ ഉറപ്പ് നല്‍കി
.