ജി 20 ഉച്ചകോടി: പുടിന്‍ നേരത്തെ മടങ്ങി

Posted on: November 16, 2014 12:52 pm | Last updated: November 16, 2014 at 11:24 pm

putinബ്രിസ്‌ബെയ്ന്‍: ജി 20 ഉച്ചകോടി പൂര്‍ത്തിയാകും മുമ്പെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ മടങ്ങി. അമേരിക്കയും യൂറോപ്യന്‍ ശക്തികളും യുക്രൈന്‍ പ്രശ്‌നത്തില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ചാണ് പുട്ടിന്‍ റഷ്യയിലേക്ക് തിരിച്ചത്.
യുക്രൈനിലെ റഷ്യയുടെ ആക്രമണം ലോകത്തിന് ഭീഷണിയാണെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടിരുന്നു. യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ തിരിച്ചുവിളിക്കണമെന്നും അല്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യൂറോപ്യന്‍ രാഷ്ട്രങ്ങളും വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയില്‍ യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ നേരത്തേ തന്നെ പുട്ടിന് വിയോജിപ്പുണ്ടായിരുന്നു.
വേദിക്കു പുറത്തും പുട്ടിനെതിരെ ബാനറുകളുമായി നിരവധി പേര്‍ പ്രതിഷേധിച്ചിരുന്നു.