മഅ്ദനിക്ക് ജാമ്യം സ്ഥിരപ്പെടുത്തിയ വിധി സ്വാഗതാര്‍ഹം: പി ഡി പി

Posted on: November 15, 2014 12:00 am | Last updated: November 15, 2014 at 12:00 am

കൊച്ചി: ബെംഗളുരു സഫോടനക്കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനും അതുവരെ, പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് അനുവദിച്ച ജാമ്യം നീട്ടി നല്‍കാനും സന്നദ്ധമായ സുപ്രീം കോടതി വിധി സ്വഗതാര്‍ഹമെന്ന് പി ഡി പി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. .മഅ്ദനി സമര്‍പ്പിച്ച സത്യവാങ്മുലത്തിനെതിരായി കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ തള്ളിയാണ് ജാമ്യം സ്ഥിരപ്പെടുത്തിയത്.
ഗുരുതരമായ രോഗങ്ങളില്ലാതെ ആശുപത്രിയില്‍ തുടരുകയാണെന്നും ജാമ്യത്തിലിരുന്നു കൊണ്ട് സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ഇതിനായി തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തുെന്നന്നുമുള്ള പതിവ് ആരോപണങ്ങള്‍ തള്ളിയാണ് സുപ്രീം കോടതി മഅ്ദനിക്ക് സ്ഥിരജാമ്യം നല്‍കിയിരിക്കുന്നത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിചാരണ പെട്ടെന്ന് തീര്‍ക്കുന്നതിനുള്ള നടപടികള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ ആവിശ്യപ്പെട്ടു.