മുല്ലപ്പെരിയാര്‍: ജലനിരപ്പ് 140 അടിയായി

Posted on: November 14, 2014 11:13 am | Last updated: November 14, 2014 at 11:41 pm

mullapperiyar

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി. പ്രദേശത്ത് ഇന്നലെ കനത്ത മഴ ഉണ്ടായിരുന്നു. ജലനിരപ്പ് ഉയര്‍ന്ന കാര്യം ഇടുക്കി കലക്ടര്‍ തമിഴ്‌നാടിനെ അറിയിച്ചു. എന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. ഇന്നലെ 139 അടിയായി ജലനിരപ്പ് ഉയര്‍ന്നിരുന്നു.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റില്‍ 1916 ഘനയടിയായി ഉയര്‍ന്നു. നീരൊഴുക്കിന് ആനുപാതികമായ വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നില്ല. സെക്കന്റില്‍ 456 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്രയും ജലനിരപ്പ് ഉയര്‍ന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ത്തുന്നത് 48 മണിക്കൂറിനകം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി തമിഴ്‌നാടിന് അയച്ച കത്തിന് പ്രതികരണം ലഭിച്ചിട്ടില്ല.